ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളില്‍ റെയ്ഡ്; പണവും ആയുധങ്ങളും പിടിച്ചെടുത്തു
May 3, 2023, 09:52 IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും ഹരിയാനയിലെയും ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവിധ ഇടങ്ങളില്‍ നിന്നായി 20 ലക്ഷം രൂപയും ആയുധങ്ങളും പിടിച്ചെടുത്തു. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് ലഭിക്കുന്ന വിവരം. ഇരുപതോളം ഇടങ്ങളിലായാണ് പരിശോധന നടക്കുന്നതെന്ന് ദ്വാരക പോലീസ് അറിയിച്ചു.