ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പ് സമ്മേളനം ഇന്ന്
Mon, 22 May 2023

ശ്രീനഗർ: ജി20 ഉച്ചകോടിക്കു മുന്നോടിയായി ഇന്നാരംഭിക്കുന്ന ടൂറിസം വർക്കിങ് ഗ്രൂപ്പ് ത്രിദിന സമ്മേളനത്തിനായി ദാൽ തടാകതീരത്തെ ഷേറെ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്റർ ഒരുങ്ങിക്കഴിഞ്ഞു. 37 വർഷത്തിനുശേഷം കശ്മീർ ആതിഥ്യം വഹിക്കുന്ന ആദ്യ രാജ്യാന്തര ചടങ്ങാണ് ടൂറിസം വർക്കിങ് ഗ്രൂപ്പ് സമ്മേളനം.
ജമ്മു കശ്മീരിൽ അവസാനമായി നടന്ന രാജ്യാന്തര സംഭവം 1986 സെപ്റ്റംബർ 9ന് ബക്ഷി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരമാണ്. കനത്ത സുരക്ഷയാണ് ജമ്മുവിൽ ഒരുക്കിയിട്ടുള്ളത്. എൻഎസ്ജി, സൈന്യം, പൊലീസ് എന്നിവർ സ്ഥലത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.