Times Kerala

ലസ്സിയിലെ ഫംഗസ് സാനിധ്യം; വിശദീകരണവുമായി അമുൽ
 

 
ലസ്സിയിലെ ഫംഗസ് സാനിധ്യം; വിശദീകരണവുമായി അമുൽ

കാലാവധി തീരുന്നതിനു മുമ്പ് തന്നെ ഫംഗസ് കലർന്ന ലസ്സി പായ്ക്കറ്റുകൾ വിൽപ്പന നടത്തിയ ആരോപണത്തിൽ വിശദീകരണവുമായി അമുൽ. ലസ്സിയിലെ ഫങ്കസ് സാനിധ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യത്തിൽ പായ്ക്കറ്റ് തുറക്കുമ്പോൾ തന്നെ പച്ച നിറത്തിലുള്ള ഫംഗസിനെ കാണാം. ലസ്സി കുടിച്ചപ്പോൾ രുചിയിൽ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ഉപയോക്താവ് പരാതിപ്പെടുന്നുണ്ട്. എന്നാൽ ഈ വിഡിയോ വ്യാജമാണെന്നാണ് അമുലിന്റെ അവകാശവാദം.

''വ്യാജ വിഡിയോ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ വിപണനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിഡിയോ പങ്കുവെച്ചയാൾ ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എവിടെ വെച്ചാണ് ലസ്സി വാങ്ങിയതെന്നും വെളിപ്പെടുത്തിയിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഡയറി പ്രോഡക്ട് ഉപയോഗിച്ചാണ് ഞങ്ങൾ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഓരോന്നും വിൽക്കുന്നത്​.''-അമുൽ വ്യക്തമാക്കി. 

അതുപോലെ ഉപയോക്താക്കൾക്ക് ചില നിർദേശങ്ങളും അമുൽ നൽകി. ''വായുകടന്നതും ചോർച്ചയുള്ളതുമായ പായ്ക്കറ്റ് വാങ്ങരുത്. ലസ്സി പായ്ക്കറ്റിന്റെ സ്ട്രോയുള്ള ഭാഗത്ത് തകരാറ് ശ്രദ്ധയിൽപ്പെട്ടാലും വാങ്ങരുത്. കാരണം ആ ഭാഗം വഴി ലീക്കുണ്ടാവുകയും ഫംഗസ് വളരാൻ കാരണമാവുകയും ചെയ്യുന്നു. വിഡിയോ ഉപയോക്താക്കൾക്കിടയിൽ ആശങ്കയുണ്ടാക്കാനും തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇടയാക്കിയിട്ടുണ്ട്.​''-അമുൽ വിശദീകരണ കുറിപ്പിൽ പറഞ്ഞു.

Related Topics

Share this story