‘കേരള സ്റ്റോറി’ കണ്ടവർക്ക് സൗജന്യ ചായ; ഓഫറുമായി ഗുജറാത്തിലെ ഒരു ചായക്കടക്കാരൻ
Updated: May 10, 2023, 18:09 IST

‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ടിക്കറ്റ് കാണിക്കുന്നവർക്ക് പ്രത്യേക ഓഫറുമായി ഗുജറാത്തിലെ ഒരു ചായ വിൽപനക്കാരൻ. സിനിമ കണ്ടവർക്ക് സൗജന്യ ചായയും കാപ്പിയും പ്രഖ്യാപിച്ചിരിക്കുകയാണ് സൂറത്തിലെ വെസു ഏരിയയിലെ ‘കേസരയ്യ ടീ’ ഷോപ്പ് ഉടമ.
‘ഉപഭോക്താക്കൾ സിനിമാ ടിക്കറ്റുകൾ കാണിച്ചാൽ അവർക്ക് കോംപ്ലിമെന്ററി ചായയും കാപ്പിയും ലഭിക്കും. ഓഫർ 2023 മെയ് 15 വരെ മാത്രം’- കടയുടെ പുറത്ത് പതിച്ച പോസ്റ്ററിൽ പറയുന്നു.