പുൽവാമയിൽ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു
Sun, 19 Mar 2023

ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ കാഷ്മീരിലെ ബർസൂ മേഖലയിൽ ശ്രീനഗർ-ജമ്മു ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. മരിച്ചവർ നാല് പേരും ബിഹാറിൽനിന്നുള്ളവരാണ്.