പിഎച്ച്ഡി നേടി പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി
May 21, 2023, 09:17 IST

അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിംഗ് ഛന്നി ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടർ ഓഫ് ഫിലോസഫി (പിഎച്ച്ഡി) പൂർത്തിയാക്കി.
ശനിയാഴ്ച പഞ്ചാബ് സർവകലാശാല വൈസ് ചാൻസലറിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് ഡോ. ഛന്നി ഏറ്റുവാങ്ങി.
പഞ്ചാബ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ മറ്റ് വിദ്യാർഥികൾക്കൊപ്പമാണ് അദ്ദേഹം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. 2021 സെപ്റ്റംബറിലാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.