Times Kerala

 ഗാർഹിക പീഡന പരാതിയുമായി മുൻ പ്രധാനമന്ത്രി വിപി സിംഗിന്റെ ചെറുമകൾ 

 
 ഗാർഹിക പീഡന പരാതിയുമായി മുൻ പ്രധാനമന്ത്രി വിപി സിംഗിന്റെ ചെറുമകൾ 
  സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നെന്ന് കാണിച്ച് ഭര്‍ത്താവിനെതിരേ രാജകുടുംബത്തില്‍ നിന്നുള്ള യുവതി പരാതിയുമായി രംഗത്ത്. ഭര്‍ത്താവ് ആര്‍കേശ് നാരായണ സിംഗിനെതിരേ ഉത്തരാഖണ്ഡിലെ ബോലംഗീര്‍ രാജകുടുംബത്തില്‍ നിന്നുള്ള മുന്‍പ്രധാനമന്ത്രി വി.പി. സിംഗിന്റെ കൊച്ചുമകളുമായ ആദ്രിജാ മാഞ്ജാരി സിംഗ് ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഉത്തരാഖണ്ഡ് ഡിഐജിയെ നേരില്‍ കണ്ടാണ് യുവതി പരാതി നൽകിയത്. 
തുടര്‍ന്ന് ഡിജിപി പരാതി ഡെറാഡൂണിലെ എ എസ് പിയ്ക്ക് പരാതി കൈമാറി. അതേസമയം, ഗുരുതരമായ ആരോപണമാണ് ഭര്‍ത്താവിനെതിരേ ഉയര്‍ത്തിയിരിക്കുന്നത്. തന്നെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് വാടകക്കൊലയാളിയെ ഏർപ്പാടാക്കിയെന്ന ഗുരുതര ആരോപണവും യുവതി പരാതിയിൽ പറയുന്നുണ്ട്. ഈ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ അതിനെ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. നിരവധി തവണ പോലീസിനെ വിളിച്ചിട്ടും രക്ഷയില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് ഇടപെടാന്‍ കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് ഡിജിപിയെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു.മുന്‍ പ്രധാനമന്ത്രി വി.പി. സിംഗിന്റെ കൊച്ചുമകളാണ് ആദ്രിജ. ഇവര്‍ ഇപ്പോള്‍ ഉത്തരാഖണ്ഡിലെ സ്വന്തം കുടുംബത്തിനൊപ്പമാണ്. അതേസമയം സംഭവത്തില്‍ അര്‍ക്കേശിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

Related Topics

Share this story