ആദ്യ വിമാന സർവീസുമായി ഫ്ലൈബിഗ്, അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു ഫ്ലാഗ് ഓഫ് ചെയ്തു
Tue, 2 May 2023

അസമിൽ ആദ്യമായി ഫ്ലൈബിഗിന്റെ വിമാന സർവീസിന് തുടക്കമായി. ലോക്പ്രിയ ഗോപിനാഥ് ബോർഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈബിഗ് പറന്നുയർന്നത്. ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിലാണ് ഫ്ലൈബിഗ് അസമിൽ സർവീസ് ആരംഭിക്കുന്നത്.ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു നിർവഹിച്ചു.
ഗുവാഹത്തിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ദിബ്രുഗഡിലാണ് അവസാനിപ്പിക്കുന്നത്. ഉഡാൻ ഇതര റൂട്ടുകളിൽ അസം ടൂറിസം ഡെവലപ്മെന്റ് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്ന ആദ്യത്തെ റൂട്ടെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. 4,500 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്.
അസാമിന്റെ വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് ഫ്ലൈബിഗ് സർവീസുകൾ നടത്തുന്നത്. ഇത് കൂടുതൽ വിനോദസഞ്ചാരികളെ അസമിലേക്ക് ആകർഷിക്കാൻ സഹായിക്കുന്നതാണ്. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.