യുപിയിൽ കനത്ത മഴയെ തുടർന്ന് അഞ്ച് പേർ മരിച്ചു
Sun, 19 Mar 2023

ലക്നോ: ഉത്തർപ്രദേശിൽ കനത്തമഴയെ തുടർന്ന് നാല് സ്ത്രീകളും ഒരു കുട്ടിയുൾപ്പടെ അഞ്ച് പേർ മരിച്ചു. സോൻഭദ്രയിലാണ് സംഭവം. ഗീതാദേവി, സന്ത്ര, രാജ്കുമാരി, യശോദിയ, രാജ്പതി എന്നിവരാണ് മരിച്ചത്. നാല് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം ആറ് പേരാണ് കനത്തമഴയത്ത് വീടിന് പുറത്തിറങ്ങിയത്. ഇവർ മടങ്ങിയെത്താത്തതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.