Times Kerala

അധ്യാപകന്‍റെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത് അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ !

 
അധ്യാപകന്‍റെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത് അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ !

ബീഹാറിൽ അധ്യാപകന്റെ കിടപ്പുമുറിയിൽ നിന്നും പാമ്പുകളെ പിടികൂടി. ഒന്നും രണ്ടുമല്ല അഞ്ച് മൂർഖൻ പാമ്പുകളെയാണ് പിടിച്ചത്. ബാബൻ കുമാർ സിംഗ് എന്ന അധ്യാപകന്‍റെ വീട്ടിൽ നിന്നുമാണ് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളെ പിടികൂടിയത്. ബിഹാറിലെ ദുമാരി അദ്ദയിലെ ചപ്ര സദർ ബ്ലോക്ക് ഓഫീസ് പരിധിയിലെ താമസക്കാരനാണ് ഇയാൾ. പഴയ വീട് പൊളിച്ച് മാറ്റി പുതിയത് പണിയുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വീടിന്‍റെ തറ പൊളിച്ചു നീക്കുന്നതിനിടയിലാണ് നിർമാണത്തൊഴിലാളികൾ പാമ്പിന്‍ കൂട്ടത്തെ കണ്ടത്. ഒരു പാമ്പിനെ മാത്രമാണ് ആദ്യം തൊഴിലാളികൾ കണ്ടിരുന്നത്. അതിനെ പിടികൂടി വീണ്ടും പണി ചെയ്യുമ്പോഴാണ് മറ്റ് നാല് പാമ്പുകളെ കൂടി കണ്ടെത്തിയത്. 

ഒരേ സമയം അഞ്ചോളം മൂർഖന്‍ പാമ്പുകളെ കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ ഭയന്നു. എന്നാൽ തന്‍റെ വീടിന്‍റെ പരിസരത്ത് ഒരിക്കൽ പോലും പാമ്പുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് അധ്യാപകനായ ബാബൻ പറയുന്നത്. മൂർഖന്മാരെ കണ്ടെത്തിയ ഉടൻ തന്നെ ബാബൻ അവയെ പിടികൂടാനായി ഫോർസ്റ്റ് ​ഗാർഡുകളെത്തി. ഫോറസ്റ്റ് ഗാർഡ് മനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്നുവിട്ടു. സംഭവം നാട്ടുകാർ അറിഞ്ഞതോടെ വലിയ ജനക്കൂട്ടമാണ് പാമ്പുകളെ കാണാനായി ഇവിടേയ്ക്ക് വന്നത്.
 

Related Topics

Share this story