ഗുജറാത്തിൽ അഞ്ച് കുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു
May 14, 2023, 07:28 IST

അഹമ്മദാബാദ്: ഗുജറാത്തിൽ തടാകത്തിൽ വീണ് അഞ്ച് കുട്ടികൾ മുങ്ങി മരിച്ചു. 16-17 വയസുള്ളവരാണ് മരിച്ചവർ. ബോട്ടാഡ് ടൗണിന് സമീപത്തെ കൃഷ്ണ സാഗർ തടാകത്തിലാണ് അപകടം സംഭവിച്ചത്. തടാകത്തിൽ ആദ്യമിറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിയിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയതാണ് മറ്റ് മൂന്നുപേർ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.