തീപിടിത്തം; ഒരു കുടുംബത്തിലെ നാല് കുട്ടികൾ വെന്തുമരിച്ചു
May 3, 2023, 06:48 IST

പാറ്റ്ന: ബിഹാറിലെ മുസഫർപൂരിൽ ഉണ്ടായ അഗ്നിബാധയിൽ സഹോദരിമാരായ നാല് പെൺകുട്ടികൾ മരിച്ചു. നരേഷ് റാം എന്ന വ്യക്തിയുടെ മക്കളായ മൂന്നിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാമദയാലു റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മേഖലയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കുടിലുകൾ നഷ്ടമായവർക്ക് അവ പുനർനിർമിക്കാനുള്ള സഹായധനം നൽകിയതായും സർക്കാർ വ്യക്തമാക്കി.
