ഡൽഹി ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം
May 9, 2023, 13:49 IST

ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം. പുലർച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. പത്തിലധികം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
തീപിടിത്തത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.