ജമ്മു കശ്മീരിലെ ജുമാ മസ്ജിദില്‍ തീപിടുത്തം
Wed, 10 May 2023

ശ്രീനഗർ: ജമ്മു കശ്മീരിലെ ജുമാ മസ്ജിദില്‍ തീപിടുത്തം. പുല്‍വാമയിലെ ത്രാല്‍ പ്രദേശത്തെ ജുമാ മസ്ജിദിലാണ് അഗ്നിബാധ ഉണ്ടായത്. പ്രദേശവാസികളാണ് മസ്ജിദില്‍ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളില്‍ ഉണ്ടാകാത്തതിനാല്‍ ആളപായമില്ല.
പുല്‍വാമയില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പുല്‍വാമയില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.