Times Kerala

ഡ​ല്‍​ഹി​യി​ല്‍ ഭ​ക്ഷ്യസം​സ്‌​ക​ര​ണ യൂ​ണി​റ്റി​ല്‍ തീ​പി​ടി​ത്തം; മൂ​ന്നു​പേ​ര്‍ക്ക് ദാരുണാന്ത്യം 

 
ഡ​ല്‍​ഹി​യി​ല്‍ ഭ​ക്ഷ്യസം​സ്‌​ക​ര​ണ യൂ​ണി​റ്റി​ല്‍ തീ​പി​ടി​ത്തം; മൂ​ന്നു​പേ​ര്‍ക്ക് ദാരുണാന്ത്യം 

ന്യൂ​ഡ​ല്‍​ഹി: ഡൽഹിയിലെ ന​രേ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഭ​ക്ഷ്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ദാരുണാന്ത്യം. ആറ് തൊഴിലാളികൾക്ക് പ​രി​ക്ക്. ശ്യാം (24), ​രാം സിം​ഗ് (30), ബീ​ര്‍​പാ​ല്‍ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ഷ്‌​പേ​ന്ദ​ര്‍ (26), ആ​കാ​ശ് (19), മോ​ഹി​ത് കു​മാ​ര്‍ (21), മോ​നു (25), ലാ​ലു (32), ര​വി കു​മാ​ര്‍ (19) എ​ന്നി​വ​ര്‍​ക്കാ​ണ് തീപിടുത്തത്തിൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.35നാ​ണ് അപകടം നടന്നത്.രോ​ഹി​ണി സ്വ​ദേ​ശി​ക​ളാ​യ അ​ങ്കി​ത് ഗു​പ്ത​യു​ടെ​യും വി​ന​യ് ഗു​പ്ത​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ​യം കൃ​പ ഫു​ഡ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Related Topics

Share this story