Times Kerala

തെലങ്കാനയിലെ ഫാക്ടറിയില്‍ തീപ്പിടിത്തവും സ്‌ഫോടനവും: അഞ്ച് പേർ മരിച്ചു 

 
 ആലപ്പുഴയിൽ ഫർണിച്ചർ വിൽക്കുന്ന കടയിലും ഗോഡൗണിലും വൻ തീപിടുത്തം

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ മരിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചവരില്‍ ഫാക്ടറി മാനേജരും ഉൾപ്പെടുന്നു.

പത്തുപേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. പത്തോളം പേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.

എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പൊട്ടിത്തെറിയുണ്ടായ സമയം അന്‍പതോളം താഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്നാണ് വിവരം.

Related Topics

Share this story