Times Kerala

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ നരേന്ദ്ര മോദിക്കെതിരെ കര്‍ഷക പ്രതിഷേധം

 
മോദി
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ഷക പ്രതിഷേധം നടന്നു. നാസിക്കിലെ പൊതുയോഗത്തില്‍ മോദി സംസാരിക്കുന്നതിനിടെയയായിരുന്നു സദസില്‍ നിന്ന് പ്രതിഷേധശബ്ദം ഉണ്ടായത്. തുടര്‍ന്ന് അല്‍പ്പ സമയം മോദി പ്രസംഗം നിര്‍ത്തി.
ഏഷ്യയിലെ തന്നെ ഏറ്റവും അധികം ഉള്ളി ഉൽപ്പാധിപ്പിക്കുന്ന മേഖലയാണ് നാസിക്ക്. ഉള്ളിയുടെ കയറ്റുമതി വില സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിലുള്ള പ്രതിഷേധമാണ് മോദിക്കെതിരെ കര്‍ഷകര്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ കാട്ടിയത്. 

Related Topics

Share this story