വ്യാജ വീഡിയോ പ്രചരണം; യൂട്യൂബര്‍ മനീഷ് കശ്യപ് പിടിയില്‍
Sun, 19 Mar 2023

പശ്ചിമ ചമ്പാരന്‍: ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടില്‍ ക്രൂരമായി ആക്രമിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബിഹാറിലെ പ്രശസ്‌ത യൂട്യൂബര്‍ മനീഷ് കശ്യപ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കേസെടുത്തു. കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെ ഒളിവില്‍ പോയ ബേട്ടിയ സ്വദേശിയായ കശ്യപിന്‍റെ സ്വത്തുവകകള്‍ കണ്ടെടുക്കാന്‍ അധികൃതർ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നു. അതേസമയം വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കശ്യപിനെതിരെ ബിഹാറിലും തമിഴ്‌നാട്ടിലും എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.