Times Kerala

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനം; 4 പേർ മരിച്ചു

 
bomb
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റു. ഫാക്ടറിയിൽ ധാരാളം പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

എസ്. ബി ഓർഗാനിക്‌സ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടം നടന്നത്. ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമായത്. കമ്പനിയുടെ മാനേജരാണ് അപകടത്തിൽ മരിച്ചവരിൽ ഒരാൾ. മരണ സംഖ്യ  ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും മുൻകരുതലിന്റെ ഭാഗമായി പ്രദേശവാസികളെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.

Related Topics

Share this story