Times Kerala

 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് പര്യവസാനം; മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും

 
 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് പര്യവസാനം; മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും
 മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും.  
 
ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം- ഫിഷറീസ് മന്ത്രി പുർഷോത്തം രൂപാല, മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എൽ മുരുകൻ എന്നീ ഏഴ് കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിൻ്റെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെയും കാലാവധി ഇന്ന് അവസാനിക്കും. അതേസമയം, അശ്വിനി വൈഷ്ണവ് ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
 

Related Topics

Share this story