ഇലക്ട്രിക് റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും കുട്ടികളും കൊല്ലപ്പെട്ടു
May 13, 2023, 06:50 IST

ലക്നോ: ഇലക്ട്രിക്ക് റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ നിവാസ്പുർവ പ്രദേശത്താണ് അപകടമുണ്ടായത്. ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭർത്താവ് രണ്ട് ബാറ്ററികൾ മുറിയിൽ കൊണ്ടുവന്ന് ചാർജ് ചെയ്യാനിടുകയായിരുന്നു. ഈ സമയം ഭാര്യയും രണ്ട് കുട്ടികളും മുറിയിൽ ഉറങ്ങികിടക്കുകയായിരുന്നു. പുലർച്ചയോടെയാണ് ബാറ്ററികളിൽ ഒന്ന് പൊട്ടിത്തെറിച്ചത്. അപകടസമയം മുറിയിൽ നിന്നും പുറത്തുപോയതിനാൽ ഭർത്താവ് രക്ഷപെട്ടു.
