സോണിയാ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
May 8, 2023, 17:50 IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കര്‍ണാടകയില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേന്ദ്രമന്ത്രിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വീനറുമായ ശോഭ കരന്ദലജെ ആണ് പരാതി നല്‍കിയത്. കര്‍ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതയ്ക്കോ കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ലെന്ന പരാമര്‍ശം വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു. സോണിയയ്ക്കെതിരെ നടപടി വേണമെന്നും കേസെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.