തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് എട്ടുപേർ മരിച്ചു
May 15, 2023, 06:31 IST

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് സ്ഥലങ്ങളിലായി വ്യാജമദ്യം കഴിച്ച് എട്ട് പേർ മരിച്ചു. 30ഓളം പേർ ആശുപത്രിയിൽ ചികിത്സതേടി. വില്ലുപുരം ജില്ലയിൽ നാല് പേരും ചെങ്കൽപട്ട് ജില്ലയിൽ നാല് പേരുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തിവരികെയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.