മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
May 16, 2024, 08:47 IST
![മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു](https://timeskerala.com/static/c1e/client/91214/uploaded/93089749731f093e67457963a414180f.webp)
ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഡോർ ജില്ലയിലെ ഇൻഡോർ-അഹമ്മദാബാദ് ദേശീയ പാതയിൽ ഘടാബില്ലോഡിന് സമീപമാണ് അപകടം സംഭവിച്ചതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) രൂപേഷ് കുമാർ ദ്വിവേദി പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.