പൊന്നിയിന്‍ സെല്‍വന്‍ നിർമാതാവിന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്
May 16, 2023, 13:52 IST

ചെന്നൈ: തമിഴിലെ പ്രശസ്ത നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ചെന്നൈയിലെ ഓഫീസിലും പരിസരത്തും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടു ഭാഗങ്ങളും നിര്‍മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആയിരുന്നു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ട്.രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് ലൈക്കയുടെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെത്തിയത്. 2014-ല്‍ വിജയ് നായകനായ കത്തി എന്ന ചിത്രമാണ് ലൈക്ക നിര്‍മിച്ച ആദ്യചിത്രം.