Times Kerala

കർണാടക കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്

 
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ റെയ്‌ഡുമായി ഇഡി. ബല്ലാരി എംഎൽഎ നര ഭരത് റെഡ്ഡിയുമായി ബന്ധമുള്ള ആറിടങ്ങളിലാണ് പരിശോധന നടക്കുന്നത്. എംഎൽഎയുടെ ബല്ലാരി, ബെംഗളൂരുവിലെ വസതികൾ, ചെന്നൈയിലെ ഓഫീസ്, പിതാവിൻ്റെ ഓഫീസ്, അമ്മാവൻ പ്രത റെഡ്ഡിയുടെ വസതി, ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

രാവിലെ ആറരയോടെയാണ് ബെംഗളൂരുവിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ബല്ലാരിയിലെ എംഎൽഎയുടെ വസതിയിൽ പരിശോധന ആരംഭിച്ചത്. എംഎൽഎയ്ക്ക് കൊപ്പൽ ജില്ലയിലും ആന്ധ്രാപ്രദേശിലെ ഓംഗോൾ ജില്ലയിലും ഗ്രാനൈറ്റ് ക്വാറി വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്. നേരത്തെ തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ബല്ലാരി നഗരത്തിലുടനീളം എംഎൽഎ പ്രഷർ കുക്കറുകൾ വിതരണം നടത്തിയതും ജനശ്രദ്ധ നേടിയിരുന്നു.

Related Topics

Share this story