Times Kerala

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇ.ഡി.തന്നെ അറസ്റ്റ് ചെയ്തത് അധിക്ഷേപിക്കാനെന്ന് കെജ്‌രിവാൾ 
 

 
ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എൻഫോഴ്‌സ്മെൻറ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തത് അശക്തനാക്കാനും അധിക്ഷേപിക്കാനുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയിൽ. പരാമർശം ഡൽഹി മദ്യനയ അഴിമതി കേസിൽ കസ്റ്റഡിയിൽ വിട്ടതിനെതിരെയും ഇടക്കാലാശ്വാസം തേടിയും കെജ്‌രിവാൾ നൽകിയ ഹർജിയിലെ വാദത്തിനിടയിലായിരുന്നു.  രാവിലെ 10.30നു ഇദ്ദേഹത്തിൻ്റെ ഹർജി ജസ്റ്റിസ് സ്വർണകാന്ത ശർമയ്ക്കു മുന്നിൽ ഉന്നയിച്ചുവെങ്കിലും പരിഗണിക്കുന്നതിനായി 12.30ലേക്കു മാറ്റി.  

Related Topics

Share this story