പാക്കിസ്ഥാനില്‍ നിന്നും ഡ്രോണും മയക്ക് മരുന്നും ആയുധങ്ങളും കടത്തി; പഞ്ചാബില്‍ ഒരാള്‍ പിടിയില്‍
May 24, 2023, 09:18 IST

അമൃത്സര്‍: പാക്കിസ്ഥാനില്‍ നിന്നും കടത്തിയ ചൈനീസ് നിര്‍മിത ഡ്രോണ്‍, ഹെറോയിന്‍, തോക്ക് എന്നിവയുമായി ഒരാളെ പഞ്ചാബ് പോലീസ് പിടികൂടി. പഞ്ചാബ് പോലീസിന്റെ സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ആണ് ലഖ്ബീര്‍ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തത്.
ഡ്രോണ്‍, 1.6 കിലോ ഹെറോയിന്‍, പിസ്റ്റള്‍, റൈഫിള്‍ എന്നിവയാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെ തുടർന്ന് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
