Times Kerala

എന്റെ വാഹനം കടന്നുപോകാൻ ഗതാഗതം തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: സിദ്ധരാമയ്യ
 

 
 ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള ആ ​ക​ത്ത് ഞാ​ന്‍ എ​ഴു​തി​യ​ത​ല്ല, നടക്കുന്നത് വ്യാജപ്രചാരണം: സി​ദ്ധ​രാ​മ​യ്യ

ബംഗളൂരു: തന്റെ വാഹനം കടന്നുപോകാൻ മറ്റു വാഹനങ്ങൾ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സീറോ ട്രാഫിക് പ്രോട്ടോക്കോൾ ഒഴിവാക്കാൻ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം ട്വീറ്റ് ചെയ്തു. വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നടപടിയെന്നും സിദ്ധരാമയ്യ പറഞ്ഞു.

ശനിയാഴ്ചയാണ് സിദ്ധരാമയ്യ പുതിയ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ അദ്ദേഹം തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തികമായ സഹായം എന്നി വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.

സിദ്ധരാമയ്യക്കൊപ്പം എട്ട് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണത്തിനായുള്ള  ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്. പുതുതായി 23 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഈ വിഷയത്തിൽ ഈ ആഴ്ച അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകും.

Related Topics

Share this story