വനിതാ താരങ്ങൾക്കുള്ള ദേശീയ ഗുസ്തി പരിശീലന ക്യാമ്പ് പഞ്ചാബിലെ പാട്യാലയിലേക്ക് മാറ്റി
May 10, 2023, 20:37 IST

ന്യൂഡൽഹി: വനിതാ താരങ്ങൾക്കുള്ള ദേശീയ ഗുസ്തി പരിശീലന ക്യാമ്പ് ഉത്തർ പ്രദേശിലെ ലക്നോവിൽ നിന്ന് പഞ്ചാബിലെ പാട്യാലയിലേക്ക് മാറ്റുമെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അറിയിച്ചു. പുരുഷ താരങ്ങളുടെ പരിശീലന ക്യാമ്പ് സോണിപ്പത്തിലെ സായ് ക്യാമ്പിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ ശക്തികേന്ദ്രമായ ലക്നോ മേഖലയിലെ സായ് ക്യാമ്പിൽ നടക്കുന്ന പരിശീലന സെഷനിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നിരവധി വനിതാ താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് നടപടി.