Times Kerala

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ കുടിക്കുന്നത്?; എന്നാൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

 
 വെറും വയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല.!
ഇന്ത്യക്കാരുടെ രണ്ട് പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം. ഒന്നിലേറെ തവണ ഇവ കുടിക്കുന്നവരാകും ഭൂരിഭാഗം ആളുകളും. ഇന്ത്യക്കാരുടെ ദിവസം തന്നെ തുടങ്ങുന്നത് ചായയുടെയോ കാപ്പിയുടെയോ ഒപ്പമാണ്.
എന്നാൽ, ചായയും കാപ്പിയും അമിതമായി കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് തരുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.ഐം.ആർ). ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ന്ന​തി​നായി പു​തി​യ ഭ​ക്ഷ​ണ​ക്ര​മ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഐ​.സി​.എം.​ആ​ർ ഈയിടെ പു​റ​ത്തു​വി​ട്ടിരുന്നു. അതിലാണ് ചായയും കാപ്പിയും അമിതമാകരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.
ചായയിലും കാപ്പിയിലും കാണപ്പെടുന്ന ഘടകമായ കഫീൻ ആണ് പലപ്പോഴും വില്ലനാകുന്നത്. കഫീന് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അത് വഴി ഉന്മേഷം നൽകാനുമുള്ള കഴിവുണ്ട്. എന്നാൽ, ഉന്മേഷം ലഭിക്കാൻ എപ്പോഴും ചായയോ കാപ്പിയോ കുടിക്കുന്നത് ഇവയ്ക്ക് അടിമയാകുന്ന വിപരീത സാഹചര്യമാണുണ്ടാക്കുക.

Related Topics

Share this story