ഡി.കെ. ശിവകുമാർ ഡൽഹിയിൽ
May 24, 2023, 20:12 IST

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ ഡൽഹിയിലെത്തി. പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് ഡികെ ഡൽഹിയിലെത്തിയത്
ഞങ്ങളുടെ മന്ത്രിസഭയും ഉടൻ പൂർത്തിയാക്കണമെന്നും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്കായുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി നേതാക്കളെ കാണുമെന്ന് ഡികെ പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക് ഞങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും കർണാടക കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങളൊന്നുമില്ലെന്നും ശിവകുമാർ പറഞ്ഞു.