ഇന്ത്യാ വിരുദ്ധമായി ഒന്നും പറഞ്ഞില്ല: യുകെയിൽ നടത്തിയ പരാമർശങ്ങളെ ചൊല്ലിയുള്ള തർക്കത്തിനിടെ രാഹുൽ ഗാന്ധി
Thu, 16 Mar 2023

യുകെയിൽ നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള തർക്കത്തിനിടെ, താൻ ഇന്ത്യ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. അനുവദിക്കുകയാണെങ്കിൽ, ഞാൻ പാർലമെന്റിനുള്ളിൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് പറഞ്ഞതിന് രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.