ഡൽഹി മദ്യ അഴിമതി കേസ്; കെ. കവിത സമർപ്പിച്ച ഹർജിയിൽ ഇഡി കേവിയറ്റ് ഹർജി സമർപ്പിച്ചു
Sun, 19 Mar 2023

ഡൽഹി മദ്യ അഴിമതി അന്വേഷണത്തിൽ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് കെ. കവിത സമർപ്പിച്ച ഹർജിയിൽ ഇഡി കേവിയറ്റ് ഹർജി സമർപ്പിച്ചു. മാർച്ച് 16 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സമൻസിനേതിരെയാണ് കവിത സുപ്രിം കോടതിയെ സമീപിച്ചത്. ഹർജിയിൽ തീരുമാനം എടുക്കും മുൻപ് തങ്ങളുടെ വാദം കൂടി കേൾക്കണം എന്നാണ് ഇ.ഡിയുടെ ആവശ്യം. ഹർജി ഈ മാസം 24 നാണ് കോടതി പരിഗണിക്കുന്നത്. അതേ സമയം കവിതയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇ ഡി സമൻസ് നൽകിയിട്ടുണ്ട്. തന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാക്കില്ലെന്ന് കാണിച്ച് കവിത കഴിഞ്ഞ തവണ ഇ.ഡിക്ക് കത്ത് നൽകിയിരുന്നു.