ഡൽഹി മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ പിഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
Mar 18, 2023, 08:29 IST

ഡൽഹി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ പിഎ ദേവേന്ദ്ര ശർമ്മ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് സിബിഐ ദേവേന്ദ്ര ശർമയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സിസോദിയയുടെ നിർദ്ദേശം അനുസരിച്ച് താനാണ് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയതെന്ന് ശർമ സിബിഐക്ക് മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടു ദേവേന്ദ്ര ശർമക്ക് ഇഡി നേരെത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും സമയം നീട്ടി ചോദിക്കുകയായായിരുന്നു. കേസിൽ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി കോടതി 5 ദിവസം നീട്ടിയിരുന്നു. സിസോദിയയെ ദേവേന്ദ്ര ശർമ്മക്കും കെ കവിതക്കും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.