Times Kerala

ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, ചർച്ച നടത്തും

 
കര്‍ഷക മാര്‍ച്ച്; ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു 

ഡല്‍ഹി: ഡൽഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ചണ്ഡിഗഢില്‍ നാളെ കേന്ദ്ര മന്ത്രിമാർ കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും. ചർച്ച പരാജയപ്പെട്ടാൽ പ്രതിഷേധം നേരിടാന്‍ ഡല്‍ഹി അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ചൊവ്വാഴ്ചയാണ് സംയുക്ത കിസാന്‍ മോര്‍ച്ച നോൺ പൊളിറ്റിക്കൽ വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ദില്ലി ചലോ മാര്‍ച്ച് നടത്തുന്നത്. 200 ലേറെ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷക പ്രതിഷേധങ്ങൾ സർക്കാരിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ അനുനയ നീക്കം.

Related Topics

Share this story