Times Kerala

ബിജെപിയെയും കോൺഗ്രസിനെയും വിമർശിച്ച് ദീപിക മുഖപ്രസംഗം

 
ബിജെപിയെയും കോൺഗ്രസിനെയും വിമർശിച്ച് ദീപിക മുഖപ്രസംഗം
ബിജെപിയെയും കോൺഗ്രസിനെയും വിമർശിച്ച് ദീപിക മുഖപ്രസംഗം. പ്രതിപക്ഷ നേതാക്കളെ ജയിലിലിടുന്നതും പണം തട്ടിയെടുക്കുന്നതും നിഷ്കളങ്കമല്ലെന്ന് രാജാക്കൻമാരല്ല രാജ്യമാണ് വലുതെന്ന പേരിലുള്ള മുഖപ്രസംഗത്തിൽ ദീപിക പറയുന്നു. പണമില്ലെന്ന് വിളിച്ചു കൂവുന്നത് ഒളിച്ചോട്ടം നടത്തുന്നതിന് തുല്യമാണെന്നാണ് കോൺഗ്രസിനെതിരായ വിമർശനം. 

ജനാധിപത്യത്തിന് നേരെ അഴിമതിയെ മുൻനിർത്തി നിറയൊഴിക്കുകയാണ്. ലോകത്തിന് മുന്നിൽ ഇന്ത്യ അപഹാസ്യമാകുന്നു. ഏജൻസികൾ ഭരിക്കുന്നവർക്ക് വേണ്ടിയായി മാറരുത്. ഇന്ത്യാ മുന്നണിയെന്ന പേരിൽ കൈകോർക്കുന്നവർക്ക് മനസു കൊണ്ടും ഒന്നിക്കാനാകണം എന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Related Topics

Share this story