Times Kerala

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് 

 
രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് 
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്. ലല്ലൻ കുമാഖിന്റെ ഫോണിൽ വിളിച്ച മനോജ് രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Related Topics

Share this story