ക്യാബിന് കേടുപാട് ; ഒഡീഷയിലെ വന്ദേ ഭാരത് സർവീസ് മുടങ്ങി
May 22, 2023, 09:43 IST

ഭുബനേശ്വർ: ശക്തമായ ഇടിമിന്നലേറ്റതിനെ തുടർന്ന് എഞ്ചിൻ ക്യാബിന് കേടുപാട് സംഭവിച്ചതോടെ ഒഡീഷയിലെ വന്ദേ ഭാരത് സർവീസ് മുടങ്ങി. പുരി - ഹൗറ റൂട്ടിൽ സർവീസ് നടത്തുന്ന തീവണ്ടി വൈകിട്ട് നാലരയോടെ ദുലാഖ്പട്ടണ സ്റ്റേഷന് സമീപത്ത് വച്ച് ക്യാബിന് കേടുപാട് സംഭവിച്ചതോടെ കുടുങ്ങിപ്പോയത്. കനത്ത മഴയിലും മിന്നലിലും തീവണ്ടിക്ക് മുകളിലുള്ള വൈദ്യുത ലൈൻ പൊട്ടിവീണതോടെ സർവീസ് തടസപ്പെടുകയായിരുന്നു. മിന്നലേറ്റ് എഞ്ചിൻ ക്യാബിന്റെ മുൻഭാഗത്തെ ചില്ല് പൊട്ടിയിരുന്നു. അപകടത്തെത്തുടർന്ന് ഏറെ നേരം പാളത്തിൽ കുടുങ്ങിക്കിടന്ന തീവണ്ടിയിൽ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ശേഷമാണ് സർവീസ് പുനരാരംഭിച്ചത്.