Times Kerala

‘പപ്പാ, നിങ്ങൾ എന്നോടൊപ്പമുണ്ട് പ്രചോദനമായി’; പിതാവിനെ അനുസ്മരിച്ച് വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി

 
‘പപ്പാ, നിങ്ങൾ എന്നോടൊപ്പമുണ്ട് പ്രചോദനമായി’; പിതാവിനെ അനുസ്മരിച്ച് വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷികത്തിൽ പിതാവിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ വീർഭൂമിയിലെത്തി രാഹുലും പുഷ്പാഞ്ജലി അർപ്പിച്ചു.

അന്തരിച്ച പിതാവിന് വൈകാരികമായയാണ് രാഹുൽ ആദരാഞ്ജലി അർപ്പിച്ചത്. ‘‘പപ്പാ, നിങ്ങൾ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എന്റെ ഓർമകളിൽ, എപ്പോഴും’’- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

1991 മേയ് 21ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കോൺഗ്രസ് നേതാക്കളും പ്രണാമം അർപ്പിച്ചു.

1984 മുതൽ 1989 വരെ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 1984 ഒക്ടോബറിൽ അധികാരമേറ്റപ്പോൾ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 1944 ഓഗസ്റ്റ് 20 ന് ജനിച്ച രാജീവ് ഗാന്ധി 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം ചാവേറാക്രമണത്തിലാണ് കൊല്ലപ്പെട്ടത്

Related Topics

Share this story