കള്ളനോട്ടിനു പിന്നിൽ ഡി കന്പനി: മുംബൈയിൽ എൻഐഎ പരിശോധന
May 12, 2023, 10:13 IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് ഉന്നതനിലവാരമുള്ള കള്ളനോട്ടുകൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ ആറ് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ സംഘം പരിശോധന നടത്തി. 2021 നവംബറിലാണ് താനെയിൽ നിന്ന് 2.98 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ താനെ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പിടിച്ചെടുത്തത്. മൂർച്ചയേറിയ ആയുധങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും വിലപ്പെട്ട രേഖകളും പരിശോധനയിൽ കണ്ടെത്തിയതായി എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. മുംബൈ നിവാസികളായ റിയാസ്, നാസിർ എന്നിവരെ അറസ്റ്റ്ചെയ്യുകയും ചെയ്തു. പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക നേതാവ് ദാവുദ് ഇബ്രാഹിമിന്റെ ഡി കന്പനിയാണ് വ്യാജനോട്ടുകൾക്കു പിന്നിലെന്നാണ് സംശയം.