കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുഞ്ഞ് ചത്തു
Tue, 23 May 2023

ഭോപ്പാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റ പ്രസവിച്ച കുട്ടികളിലൊന്ന് ചത്തു. ഇന്ന് രാവിലെയാണ് ചീറ്റക്കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ജ്വാല എന്ന ചീറ്റ പ്രസവിച്ച ചീറ്റക്കുഞ്ഞിന്റെ ജഡമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും ചീറ്റയ്ക്ക് നീർജലീകരണം അനുഭവപ്പെട്ടതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.