Times Kerala

മോദിയെയും അദ്വാനിയെയും വിമർശിച്ചു; മാധ്യമപ്രവർത്തകനെ ആക്രമിച്ച് നേരെ ബി.ജെ.പി പ്രവർത്തകർ 

 
മോദിയെയും അദ്വാനിയെയും വിമർശിച്ചു; മാധ്യമപ്രവർത്തകനെ ആക്രമിച്ച് നേരെ ബി.ജെ.പി പ്രവർത്തകർ 

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ. അദ്വാനി എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. 
 മഹാരാഷ്ട്രയിലാണ് സംഭവം. പൂനെ സ്വദേശിയായ നിഖിൽ വാഗ്ലെക്ക് നേരെയായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.

രാഷ്ട്ര സേവാദൾ സംഘടിപ്പിച്ച നിർഭയ് ബാനോ റാലി​യിൽ പ​ങ്കെടുക്കാൻ കാറിൽ പോകുന്നതിനിടെയാണ് ആക്രമണം. കാറിന് നേരെ മഷി എറിയുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിന് പിന്നാലെയാണ് വാഗ്ലെ എക്‌സിൽ ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. ‘അദ്വാനിക്കുള്ള ഭാരതരത്‌ന എന്നാൽ ഒരു കലാപകാരി മറ്റൊരു കലാപകാരിക്ക് നൽകുന്ന അഭിനന്ദനം’ എന്നായിരുന്നു അദ്ദേഹം വിമർശിച്ചത്.

തുടർന്ന് ബി.ജെ.പി നേതാവ് സുനിൽ ദിയോധറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ പൂനെയിൽ കേസെടുത്തത്. അപകീർത്തിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.

Related Topics

Share this story