Times Kerala

ഇ​ന്ത്യാ സ​ഖ്യം ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കേ​ണ്ട​ത് അ​നി​വാ​ര്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗ

 
തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്ക്ക​ര​ണം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് എ​ത്തിക്കാനുള്ള  നീ​ക്കം; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്  മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​രം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ശ​ക്ത​മാ​യി നി​ല​നി​ൽക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പറഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. സഖ്യകക്ഷികൾ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​തി​ല്‍ പ്ര​ധാ​ന പ​ങ്കുവ​ഹി​ച്ചെന്ന് പറഞ്ഞ ഖാ​ര്‍​ഗെ അവരുടെ ​പി​ന്തു​ണ ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്നും കൂട്ടിച്ചേർക്കുകയുണ്ടായി. സ​ഖ്യ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും തുടരണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് അധ്യക്ഷൻ ഇ​ന്ത്യാ സ​ഖ്യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​സ​മ​യ​ത്ത് ഉ​ന്ന​യി​ച്ച​തെ​ല്ലാം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാണെന്നും തു​ട​ര്‍​ന്നും സഖ്യം ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story