Times Kerala

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണം; ഖര്‍ഗെ പങ്കെടുക്കും

 
ജൂ​ണ്‍ നാ​ലി​ന് ഇ​ന്ത്യാ മു​ന്ന​ണി പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ അധികാരണമേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചതിന് പിന്നാലെയാണ് പങ്കെടുക്കാന്‍ തീരുമാനമായത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ തീരുമാനം എടുത്തിട്ടില്ല. പങ്കെടുക്കണമോ എന്ന് കൂടിയാലോചിച്ച് തീരുമാനിക്കും.

സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപായി ജെപി നദ്ദ അമിത് ഷായുമായി കൂട്ടിക്കാഴ്ച നടത്തി. അമിത് ഷായുടെ വസതിയിലായിരുന്നു അവസാന വട്ട ചര്‍ച്ചകള്‍ നടന്നത്.  ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുമെന്നായിരുന്നു ഇതുവരെയുള്ള സൂചനകള്‍.


 

Related Topics

Share this story