മണിപ്പുരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എല്ലാ ട്രെയിനുകളും റദ്ദാക്കി
Sat, 6 May 2023

ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. കലാപബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വക്താവ് അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ സൈന്യത്തെയും അര്‍ധസൈനികവിഭാഗങ്ങളെയും സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഗുരുതര സാഹചര്യത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കണമെന്ന ഉത്തരവ് തുടരുകയാണ്.
മലയോര ജില്ലകളായ ചുരാചാന്ദ്പുര്‍, ബിഷ്നുപുര്‍, ഇംഫാല്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ തീവ്രവാദ സംഘടനകളും സേനയും തമ്മില്‍ വെടിവെപ്പുണ്ടായി. ആളപായമുണ്ടോ എന്നത് വ്യക്തമല്ല.