Times Kerala

 തെ​ലു​ങ്കാ​ന-ഛ​ത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

 
 തെ​ലു​ങ്കാ​ന-ഛ​ത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന-ഛ​ത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഭ​ദ്രാ​ദി-​കോ​ത​ഗു​ഡെം ജി​ല്ല​യി​ൽ ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച‌ാ​ണ് ഏ​റ്റു​മു​ട്ട​ലുണ്ടായത്. ചെ​ർ​ല ലോ​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്ക്വാ​ഡ് ക​മാ​ൻ​ഡ​ർ രാ​ജേ​ഷ് ആ​ണു കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ലൊ​രാ​ൾ.  

പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പു​ട്ട​പ്പാ​ട് വ​ന​മേ​ഖ​ല​യി​ലൂ​ടെ മാ​വോ​യി​സ്റ്റ് നീ​ങ്ങു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യു​തി​ർ​ത്ത​തോ​ടെ പോ​ലീ​സ് സം​ഘം പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.  ഒ​രു സെ​ൽ​ഫ് ലോ​ഡിം​ഗ് റൈ​ഫി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് സം​ഘം പിടിച്ചെടുത്തിട്ടുണ്ട്.

Related Topics

Share this story