Times Kerala

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം

 
ഈഗ്രസെഡഗ്

 ജയ്പൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവങ്ങൾ നടന്നത്.  പ്രദേശത്തെ സർക്കാർ സ്കൂൾ അധ്യാപകനായ രാജേഷിനെതിരെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിനിടെ അധ്യാപകനെ അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.കേസിലെ പ്രതി രാജേഷ് തന്‍റെ വിദ്യാർഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴിക്ക് പിന്നാലെ രാജേഷിനെ കുട്ടിയുടെ കുടുംബം സ്കൂളിലെത്തി മർദിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ തലയിലും മുഖത്തും കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു.അതേസമയം സംഭവത്തിൽ തന്നെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബത്തിനെതിരെ അധ്യാപകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരു പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.


 


 

Related Topics

Share this story