Times Kerala

ഓൺലൈനിൽ വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്

 
ഓൺലൈനിൽ വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്
ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പുകള്‍ ഇപ്പോൾ വളരെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. അത്തരമൊരു ഫുഡ് ഡെലിവെറി ആപ്പിലൂടെ വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത യുവാവിന് വെജ് ബിരിയാണിയില്‍ നിന്നും ലഭിച്ചത് ചിക്കന്‍ കഷ്ണമെന്ന് പരാതി. സൊമാറ്റോയിൽ നിന്ന് വാങ്ങിയ പൂനെ സ്വദേശിയായ പങ്കജ് ശുക്ലയാണ് ഇതിന്‍റെ ചിത്രം സഹിതം ട്വിറ്ററിലൂടെ പങ്കുവച്ചത്.  
പൂനെയിലെ കാർവേ നഗറിലെ പികെ ബിരിയാണി ഹൗസിൽ നിന്ന് ഓർഡർ ചെയ്ത പനീർ ബിരിയാണിയിൽ ചിക്കൻ കഷണം കണ്ടെത്തിയെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. തനിക്ക് ബിരിയാണിയുടെ പണം തിരികെ ലഭിച്ചെന്നും എന്നാല്‍ വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നാണ് പങ്കജ് വ്യക്തമാക്കുന്നു. 

Related Topics

Share this story