Times Kerala

 ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും

 
 ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും
ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം. ‘8300086000’ എന്ന നമ്പരിലേക്ക് ഹായ് എന്ന് മെസേജ് ചെയ്ത് നിർദ്ദേശങ്ങൾ അനുസരിച്ചാൽ വാട്സപ്പ് വഴി ടിക്കറ്റെടുക്കാനാകും. ഈ നമ്പറിലേക്ക് മെസേജ് ചെയ്താൽ ചാറ്റ് ബോട്ട് ആക്ടീവാകുകയും യാത്ര ചെയ്യേണ്ട സ്ഥലവും ടിക്കറ്റിൻ്റെ എണ്ണവുമൊക്കെ ചോദിക്കുകയും ചെയ്യും. പേയ്‌മെൻ്റ് ചെയ്തുകഴിഞ്ഞാൽ വാട്സപ്പിലൂടെത്തന്നെ ടിക്കറ്റ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കാം.

Related Topics

Share this story